വടക്കേക്കാട്: ഐസിഎ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ മേഖലയിലെ ഇരുപത്തിയഞ്ചോളം അൺ എയ്ഡഡ് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ഇൻറർ സ്കൂൾ ഖുർആൻ പാരായണ മത്സരം സമാപിച്ചു.യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി ആദരിച്ചു.യുപി വിഭാഗം (ബോയ്സ്)
ഒന്നാം സ്ഥാനം അയാൻ അമീർ (ഐഡിസി ഇംഗ്ലീഷ് സ്കൂൾ, ചാവക്കാട്),
രണ്ടാം സ്ഥാനം ആസിം ഉസ്മാൻ മുഹമ്മദ് (റഹ്മത്ത് ഇംഗ്ലീഷ് സ്കൂൾ, തൊഴിയൂർ),
മൂന്നാം സ്ഥാനം: മുഹമ്മദ് ഷാഫി (മമ്പഉൽ ഹുദ, കേച്ചേരി),യുപി വിഭാഗം (ഗേൾസ്)
ഒന്നാം സ്ഥാനം ഹാദിയ അൻവർ (ഐസിഎ ഇഎച്ച്എസ്എസ്, വടക്കേക്കാട്).രണ്ടാം സ്ഥാനം(എം.കെ.ജി പബ്ലിക് സ്കൂൾ, തെക്കേ പുന്നയൂർ),
മൂന്നാം സ്ഥാനം: റഹ്മ കെ (ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, മാറഞ്ചേരി),ഹൈസ്കൂൾ വിഭാഗം (ബോയ്സ്)ഒന്നാം സ്ഥാനം അഹമ്മദ് ഷഹീൻ (എൻ.എം നാഷണൽ ഹുദ സ്കൂൾ, ഒരുമനയൂർ),രണ്ടാം സ്ഥാനം മുഹമ്മദ് അയാൻ ഇ.പി (ഐസിഎ ഇഎച്ച്എസ്എസ്, വടക്കേക്കാട്),മൂന്നാം സ്ഥാനം മുഹമ്മദ് നബീൽ വി.ജെ (മമ്പഉൽ ഹുദ, കേച്ചേരി),ഹൈസ്കൂൾ വിഭാഗം (ഗേൾസ്)ഒന്നാം സ്ഥാനം ഫിദാന നൗറിൻ (ഐസിഎ ഇഎച്ച്എസ്എസ്, വടക്കേക്കാട്)രണ്ടാം സ്ഥാനം നജ്‌വ ഫാത്തിമ പി.എ (മമ്പഉൽ ഹുദ, കേച്ചേരി),
മൂന്നാം സ്ഥാനം ഫാത്തിമ ജന്ന (ഐഡിസി ഇംഗ്ലീഷ് സ്കൂൾ, ചാവക്കാട്) എന്നിവർ കരസ്ഥമാക്കി.സമാപന സമ്മേളനത്തിൽ ഐസിഎ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. ആർ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കല്ലൂർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. ഹുസൈൻ അൻവരി കല്ലൂർ (കർണാക്കിൽ മഹല്ല് ഖത്തീബ്) മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഒ.എം. മുഹമ്മദാലി, വൈസ് പ്രസിഡന്റ് എം.കെ. സെയ്ദ് മുഹമ്മദ്, ഇസ്ലാമിക് അഫയേഴ്സ് കൺവീനർ പി. കുഞ്ഞുമൊയ്‌തു, എക്സിക്യൂട്ടീവ് മെമ്പർമാരായ ജാഫർ സാദിക്ക്, എം. കെ മുഹമ്മദ് സിദ്ധീഖ്, കുഞ്ഞാലു,അബ്ദുൽ ജലീൽ,ഹാരിസ് പോത്തമ്മൽ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഒ. മുഹമ്മദാലി,
വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ്, പിടിഎ പ്രസിഡന്റ് മുഹമ്മദ് റഷീദ്,
തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.
ഇസ്ലാമിക് എച്ച്.ഒ.ഡി മുഹമ്മദ് റഷീദ് നന്ദി പറഞ്ഞു
ഐസിഎ സ്കൂളിൽ ഇൻറർ സ്കൂൾ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു
