പെരിഞ്ഞനം ബീച്ചിൽ അപ്രതീക്ഷിത കടലേറ്റം; നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി.വലകൾ നശിച്ചു

പെരിഞ്ഞനം:ബീച്ചിൽ അപ്രതീക്ഷിത കടലേറ്റം നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ഇന്ന് ഉച്ചമുതലാണ് കടലേറ്റം ആരംഭിച്ചത്.പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപുര തുടങ്ങിയ ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. വലിയ തിരകൾ കരയിലേക്ക് അടിച്ചു കയറി.കടൽ ഭിത്തിയും കടന്ന് വെള്ളം കരയിലേക്ക് കയറി.വരാഹം ഗ്രൂപ്പിൻ്റെ മത്സ്യ ബന്ധന വല നശിച്ചു.വള്ളവും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നാട്ടുകാർ മാറ്റിയതിനാൽ കൂടുതൽ നഷ്ടം ഉണ്ടായില്ല. രാവിലെ കമ്പനി കടവ്‌ ഭാഗത്ത് കടൽ ചുഴലിയും ഉണ്ടായതായി മീൻ പിടത്തക്കാർ പറഞ്ഞു.അതേസമയം കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *