ഗുരുവായൂർ:സംസ്ഥാനത്ത് ഉഷ്ണതരംഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൂരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗൂരുവായൂർ സത്യഗ്രഹ സ്മാരക കവാടത്തിന് സമീപം ആരംഭിച്ച തണ്ണീർ പന്തലിൻ്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവഹിച്ചു. നഗരസഭ വൈ. ചെയർപേഴ്സൺ കെ.കെ ജ്യോതി രാജ് അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ, രതി ജനാർദ്ധനൻ,ഷാനി റെജി,വി അനൂപ്, എ.ടി ഹംസ,വാർഡ് കൗൺസിലർ ബഷിർ പൂക്കോട്, റഷീദ് കൂന്നിക്കൽ,ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് എന്നിവർ സംസാരിച്ചു
ഗൂരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ ഒരുക്കി
