ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസം ഭണ്ഡാര വരവ് 6.13 കോടി;നിരോധിച്ച നോട്ടുകൾ ഇത്തവണയും ലഭിച്ചു

ഗുരുവായൂർ:ക്ഷേത്രത്തിൽ  ജനുവരി മാസത്തെ ഭണ്ഡാരം  എണ്ണൽ പൂർത്തിയായി.ആകെ ലഭിച്ചത് 6,1308091രൂപയും,2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും
13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 40 നോട്ടുകളും അഞ്ഞൂറിൻ്റെ 153 നോട്ടുകളും ലഭിച്ചു.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാര വരവ്
2.07ലക്ഷം രൂപയും
ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം  വഴി207007രൂപയും ലഭിച്ചു.സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്

Leave a Reply

Your email address will not be published. Required fields are marked *