വടക്കേക്കാട്:കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിക്ക് കൊടിയേറി. ഫെബ്രുവരി 13 മുതൽ 16 വരെയാണ് ഭരണി ആഘോഷം.വൈകീട്ട് പരൂർ ശിവക്ഷേത്രത്തിൽ നിന്നും ചെണ്ടമേളത്തിൻ്റെയും പൂത്താലത്തിൻ്റെയും അകമ്പടിയോടുകൂടി കൊടിക്കൂറ കൊണ്ടുവന്നു. ക്ഷേത്രം മേൽശാന്തി കണ്ണൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ക്ഷേത്രത്തിലെ ചോപ്പൻമാരെ സ്വീകരിക്കൽ ചടങ്ങും നടന്നു.ക്ഷേത്രം ഊരാളൻ മണക്കുളം ദിവകാര രാജ,കപ്ലിങ്ങാട് കുടുംബകാരണവർ ഗോവിന്ദൻ കുട്ടി, ക്ഷേത്രം പ്രസിഡൻ്റ് പ്രമോദ് കിളിയംപറമ്പിൽ, സെക്രട്ടറി ധനീഷ് താമരശ്ശേരി, ട്രഷറർവസന്തൻ, അശോകൻ ,വിജയൻ,പ്രജീഷ്
മറ്റു ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു
