അഞ്ഞൂർ:ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ആഘോഷിച്ചു.രാവിലെ കീർത്തി ശാന്തിയുടെ കാർമ്മീകത്വത്തിൽ വിശേഷാൽ പൂജകൾ, തോറ്റംപാട്ട്,ഉച്ചക്ക് രണ്ടുമണി മുതൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിറ,പൂതൻ,കരിങ്കാളി തുടങ്ങിയ നാടൻ കലാരൂപങ്ങൾ അഞ്ഞൂർ സെന്ററിൽ ഒത്തുചേർന്ന് നമ്പീശൻപടി വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.അഞ്ചിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പ് തുടർന്ന് ദീപാരാധനയോടെ പകൽ പൂരം സമാപിച്ചു.രാത്രി കൊടുങ്ങല്ലൂർ കരിന്തണ്ടൻ ഫോക് ബാൻഡ് നാടൻപാട്ടും ദൃശ്യാവിഷ്കാരവും തായമ്പക,കളം പൂജ എന്നിവ നടക്കും
പൂളത്ത് ഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം
