ഗുരുവായൂർ ആനകോട്ടയിലെ ഗോകുൽ ആനയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക,ദേവസ്വം ആനകൾക്ക് കൃത്യമായ സംരക്ഷണം ഉറപ്പ് വരുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ:ആനകോട്ടയിലെ ഗോകുൽ ആനയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക,ഗുരുവായൂരപ്പൻ്റെ ആനകൾക്ക് ദേവസ്വം കൃത്യമായ സംരക്ഷണം ഉറപ്പ് വരുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ ആനക്കോട്ടയുടെ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു, ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി പൂക്കോട് ഏരിയ പ്രസിഡൻ്റ് ജിതിൻ കാ വീട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ ചന്ദ്രൻ, കെ.സി വേണുഗോപാൽ,കെ.കെ സുമേഷ്കുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ മനീഷ് കുളങ്ങര, കെ.സി രാജു, സെക്രട്ടറിമാരായ പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി,ശ്രീജിത്ത് പള്ളിക്കര, ഷിബീഷ് പാക്കത്ത്, ദീപക് തിരുവെങ്കിടം,സൂരജ് താമരയൂർ, കൃഷ്ണൻ നളന്ദ, ബാലൻ തിരുവെങ്കിടം,ഇ.യു രാജഗോപാൽ,നിധിൻ മരയ്ക്കാത്ത്, സുധീഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *