ഗുരുവായൂർ: ക്ഷേത്രത്തിൽ 2024 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 52168713
രൂപ.2കിലോ ‘526ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18കിലോ 380ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ത്തിൻ്റെ 47 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 18കറൻസിയും അഞ്ഞൂറിൻ്റെ 76 കറൻസിയും ലഭിച്ചു.സി എസ് ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാര വരവ്.7.22ലക്ഷം രൂപ
ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
722473രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.21 കോടിരൂപ
