ഗുരുവായൂർ:ദേശീയ പണിമുടക്കിനെ തുടർന്ന് ഗുരുവായൂരിൽ എത്തിയ ഭക്തർ വലഞ്ഞു.ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതിനാൽ പലരും ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. ദേവസ്വത്തിൻ്റെ പ്രസാദഊട്ട് ഭക്തർക്ക് അനുഗ്രഹമായി.പണിമുടക്ക് ആയിട്ട് പോലും വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. 18 വിവാഹങ്ങൾ നടന്നു.ദൂരസ്ഥലങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിയവരും തലേന്നാൾ ഗുരുവായൂരിൽ എത്തി ഹോട്ടലിൽ തങ്ങിയവരും ആണ് ബുദ്ധിമുട്ടിയത്. മുൻകാലങ്ങളിൽ പണിമുടക്ക് ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കടകൾ അടച്ചിടാറില്ല.എന്നാൽ കുറച്ചുനാളുകളായി സമരാനു കൂലികൾ കടകൾ നിർബന്ധമായും അടപ്പിക്കുന്നത് പതിവാകുന്നു
ദേശീയ പണിമുടക്ക്: ഗുരുവായൂരിൽ എത്തിയ ഭക്തർ വലഞ്ഞു
