ഗുരുവായൂർ:റാണി അഹല്യാഭായി ഹോൾക്കറുടെ 300-ാം ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ നോർത്ത് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലാ അധ്യക്ഷ അഡ്വ. നിവേദിതയുടെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു.മെയ് 31-ന് എല്ലാ പഞ്ചായത്തുകളിലും റാണി അഹല്യാഭായിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തും. ജന്മശതാബ്ദി ആഘോഷങ്ങളുടെ പ്രധാന ഭാഗമായി മെയ് 31-ന് ഉച്ചയ്ക്ക് ചെറുതുരുത്തിയിൽ കലാസംഗമവും വൈകുന്നേരം സെമിനാറും സംഘടിപ്പിക്കും.ആഘോഷങ്ങൾക്ക് മുന്നോടിയായി “റൺ ഫോർ വുമൺ സേഫ്റ്റി”എന്ന പേരിൽ ഒരു വിളംബര യാത്രയും കൂട്ടയോട്ടവും കുന്നംകുളത്ത് നടത്തും.”ലെറ്റ് വുമൺ ലീഡ് ” എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുക.റാണി അഹല്യാഭായി ഹോൾക്കറുടെ സംഭാവനകളെ സ്മരിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
യോഗത്തിൽ ബിജെപി നേതാക്കളായ കെ.ആർ.അനീഷ്, കെ.എസ്.രാജേഷ്,വിപിൻ കൂടിയേടത്ത്,ദയനന്ദൻ മാമ്പുള്ളി, ഇ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
റാണി അഹല്യാഭായി ഹോൾക്കൾ ജന്മശതാബ്ദി;ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി
