രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

വടക്കേക്കാട്:ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനു ബദ്ധിച്ച് പുഷ്പാർച്ചനയും
അനുസ്മരണ സദസ്സും സംഘടിപ്പിച്ചു
വടക്കേക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അജയ് കുമാർ വൈലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം നിർവ്വഹിച്ചു
ബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ ഹസ്സൻ തെക്കേപാട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി
വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ.എം.കെ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ അഷറഫ് തറയിൽ , ശ്രീധരൻ മാക്കാലിക്കൽ,
തെക്കുമുറി കുഞ്ഞു മുഹമ്മദ്, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, അലി കൊട്ടിലിങ്ങൽ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *