അമ്മമാർക്ക് സ്വാന്തനവും, സഹായവുമായി സുകൃതം ഓണ സംഗമം

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേറ്റ്‌ ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ഓണ സംഗമം നടത്തി. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി നാളിൽ സുകൃതം പ്രസിഡണ്ട്സി.ഡി. ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണ സംഗമം സിനിമാ-നാടക നടൻ മീനരാജ് രാഘവൻ ഉൽഘാടനം ചെയ്തു.നൂറോളം അമ്മമാർക്ക് പെൻഷൻ, ഓണക്കോടി, ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തു. ഓണ സദ്യയും നടത്തി. മാദ്ധ്യമ പ്രവർത്തകൻ വി.പി.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി . നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ സുധൻ ഓണക്കോടി വിതരണം ചെയ്തു. ചടങ്ങിൽ ഗുരുവായൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് ജാക്ക് ,ഗുരുവായൂർ നഗരസഭ കർഷക മാധ്യമ പുരസ്ക്കാര ജേതാവ് ലിജിത്ത് തരകൻ, പ്രവാസി വ്യവസ്ഥായിയും, പൊതു കാര്യ പ്രസക്തനുമായ സുജിത്ത് നന്ദനം എന്നിവരെ സ്നേഹാദരം നൽകി അനുമോദിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. സുകൃതം സെക്രട്ടറി. രാജൻ പുഷ്പാജ്ഞലി , സുകൃതം മുൻ പ്രസിഡണ്ട് സ്റ്റീഫൻ ജോസ് , സുവിതം ഗുരുവായൂർ സെക്രട്ടറി വരുണൻ കൊപ്പര,മാധ്യമ പ്രവർത്തകരായ രഞ്ജിത്ത് പണിക്കശ്ശേരി, ജോസ് പോൾ മുൻ ലക്ഷദീപ് ഡിവൈഎസ്പി .പ്രഭാകരമാരാർ, ലോറൻസ് നീലങ്കാവിൽ, ജെൻസൺആളൂർ എന്നിവർ പ്രസംഗിച്ചു. പെൻഷൻ, ഓണകിറ്റുകൾ എന്നിവ വിതരണവും ചെയ്തു. പരിപാടിക്ക് വി.ബാലചന്ദ്രൻ, പി.ഐ. സൈമൺ, മേഴ്സിജോയ്, ഗീരീഷ് പാലിയത്ത്, എം.എസ് എൻ.മേനോൻ , സി.സി.ജോസൺ, ജോർജ് പോൾ, പി.കെ. വേണുഗോപാൽ, സി. ബാലാമണി മേനോൻ , പരമേശ്വരൻശ്രീലകം,സരസ്വതി ഉണ്ണികൃഷ്ണൻ , നീനജോൺസൺ ആന്റണി തരകൻ, സരസ്വതി എം മാരാർ, ജോയ് തോമാസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *