ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.91 കോടിരൂപ


ഗുരുവായൂർ: ക്ഷേത്രത്തിൽ  സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട്  പൂർത്തിയായപ്പോൾ ലഭിച്ചത് 6,91,50655 രൂപ. 2കിലോ 378ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 60 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 ഉം നിരോധിച്ച ആയിരം രൂപയുടെ 3ഉം അഞ്ഞൂറിൻ്റെ 63 കറൻസിയും ലഭിച്ചു .
സി. എസ്.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2,49,088രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 18, 240
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
58,141രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8582രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 28, 115 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 79,401 രൂപയും ലഭിച്ചു. ഓഗസ്റ്റ് മാസം ലഭിച്ച സ്വർണ്ണം, വെള്ളി വിവരങ്ങൾ ചുവടെ.സ്വർണം ലഭിച്ചത് 1 കിലോഗ്രാം 628 ഗ്രാം 500 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് ആറ് കിലോ 960 ഗ്രാം ..

Leave a Reply

Your email address will not be published. Required fields are marked *