വടക്കേക്കാട്:ചിങ്ങപ്പുലരിയിൽകാരുണ്യത്തിൻ്റെ കരസ്പർശവുമായി രാഷ്ട്ര സാരഥി വാട്സാപ്പ് കൂട്ടായ്മ.
പ്രമേഹാരോഗം ബാധിച്ച് കാൽ വിരലുകൾ മുറിച്ചു മാറ്റപ്പെട്ട യുവാവിനും കുടുംബത്തിനും ഉപജീവനത്തിനായി പൂജ കടയും വാഹനവും ഒരുക്കി നൽകി രാഷ്ട്ര സാരഥി വാട്സാപ്പ് കൂട്ടായ്മ.കൊച്ചനൂർ സ്വദേശിയായ മണികണ്ഠനു വേണ്ടിയാണ് സഹായഹസ്തം ഒരുങ്ങിയത്.ബി എം എസ് ചുമട്ടുതൊഴിലാളിയായിരുന്നു മണി കണ്ഠൻ.അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൊഴിലൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാവുകയായിരുന്നു.
ഇതേതുടർന്നാണ് രാഷ്ട്ര സാരഥി സഹായവുമായി രംഗത്തെത്തിയത്.പൂജ കടയുടെ ഉദ്ഘാടനം കപ്ലിയങ്ങാട്ട് ക്ഷേത്ര ഭാരവാഹികളായ പ്രമോദ് കിളിയം പറമ്പിൽ, ധനേഷ് താമരശ്ശേരി, അയ്യപ്പൻകാവ് ക്ഷേത്രം ഭാരവാഹികളായ മോഹൻ പൊലിയേടത്ത്,ബിനീഷ് താണിശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.ചടങ്ങിന്
രാഷ്ട്ര സാരഥി അംഗങ്ങളായ എ.സി ബാബു,സജിപേരോത്ത്, മണിഅമരായി,ഷൈജു കൊച്ചനൂർ,സനീഷ് കലിയുഗ, സുനിൽ പേരോത്ത്,മണി ആൽത്തറ എന്നിവർ നേതൃത്വം നല്കി.
ചിങ്ങപ്പുലരിയിൽകാരുണ്യത്തിൻ്റെ കരസ്പർശം; അസുഖ ബാധിതനായ യുവാവിന് പൂജ കടയും വാഹനവും നല്കി രാഷ്ട്ര സാരഥി വാട്സാപ്പ് കൂട്ടായ്മ
