സ്വച്ച് ഹി സേവ;തൃശൂർ എൻ സി സി യുടെ നേതൃത്വത്തിൽ മന്ദലാംകുന്ന് ബീച്ച് ശുചീകരിച്ചു

തൃശൂർ :24 കേരള ബറ്റാലിയൻ തൃശൂർ എൻ.സി.സി യുടെ നേതൃത്വത്തിൽ സ്വച്ച് ഹി സേവ പരിപാടിയുടെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിൽ ശുചീകരണപ്രവർത്തനം നടത്തി. ശുചീകരണ പരിപാടി ലഫ്റ്റനന്റ് കേണൽ എം.ടി ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.മേജർ പി.ജെ സ്റ്റൈജു സന്ദേശം നൽകി. തിരുവളയന്നൂർ സ്കൂളിലെ എൻ സി സി കേഡറ്റുകൾ പങ്കെടുത്തു .എൻ സി സി ഓഫീസർ സുഖിൽ കെ എസ്, ബ്ലോക്ക്‌ മെമ്പർ ബിജു പള്ളിക്കര എന്നിവർ സംസാരിച്ചു.സീനിയർ കേഡറ്റുകളായ സർജന്റ് നവധീപ് പി എം സ്വാഗതവും ദീക്ഷിക പ്രമോദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *