ഗുരുവായൂർ:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദേശീയ സേവാഭാരതി ഗുരുവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചീകരണ യഞ്ജം നടത്തി.യൂണിറ്റ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ദീപ കെ.എസ്. ഭദ്രദീപം കൊളുത്തിയ ചടങ്ങ്
സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സുമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.ജെ സൂരജ് സ്വാഗതവും ട്രഷറർ കെ.വി.രാജൻ മേനോൻ നന്ദിയും പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പ്രമോദ്,യൂണിറ്റ് വൈസ് പ്രസിഡൻ്റ് അരുൺ രവീന്ദ്രൻ,ഉമ കൃഷ്ണൻ,അൻമോൽ മോത്തി,ശോഭനകുമാരി,മോഹന കുമാരി,കെ.കെ നാരായണൻ, ചന്ദ്രൻ,കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി
സേവാഭാരതി ഗുരുവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണ യഞ്ജം നടത്തി
