പുന്നയൂർക്കുളം: ഭട്ടതിരിപ്പാടത്ത് പത്തേക്കറോളം വരുന്ന പാടത്തിന് തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.ഉണങ്ങിക്കിടന്ന പുല്ലില്‍ നിന്ന് പടര്‍ന്ന തീ നിമിഷങ്ങള്‍ക്കുള്ളില്‍ ആളിപ്പടരുകയായിരുന്നു. പാടത്തിന് സമീപം വീടുകളുള്ളതിനാല്‍ തീ അതിവേഗം പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി.തൃപ്പറ്റ്,പനന്തറ ഭാഗങ്ങളിലാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണത്തിലാക്കാനായില്ല.പിന്നട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീയണച്ചു.
പുന്നയൂർക്കുളം ഭട്ടതിരിപ്പാടത്ത് പത്തേക്കറോളം വരുന്ന പാടത്തിന് തീപിടിച്ചു
