ഗുരുവായൂർ:നഗരസഭ വാർഡ് 27 വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാഭവനങ്ങളിലുമെത്തി വേണ്ടപഠനോപകരണ വിതരണവും , ഉന്നതവിജയികൾക്ക്അനുമോദനവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. റെയിൽവെ സ്റ്റേഷന് സമീപം നന്ദനം വില്ലയിൽ വാർഡ് കൗൺസിലർ വി.കെ.സുജിത്തിന്റെ അദ്ധ്യക്ഷയിൽ ചേർന്ന വിതരണോൽഘാടന സദസ്സ് പൊതുപ്രവർത്തകൻ ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. നൃത്ത അധ്യാപിക വീണാ മുരുകനെ ചടങ്ങിൽ അനുമോദിച്ചു. ഉന്നതവിജയികൾക്കും ഉപഹാരവിതരണവും നടത്തി. കെ.രമേശ്, മനീഷ് നീലിമന, വിനീത ,വിസ്മയ എന്നിവർപ്രസംഗിച്ചു. തുടർന്ന് വാർഡിലെ നിർദനരായ മുഴുവൻ വിദ്യാർത്ഥികൾക്ക് വീട്ടിലെത്തി പഠനോപകരണങ്ങൾ നൽകി. സ്വർണ്ണം സച്ചിദാനന്ദൻ , വി.സുജ, കെ.വി. മണികണ്ഠൻ, ഉഷ, പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ഗുരുവായൂർ നഗരസഭ വാർഡ് കമ്മിറ്റി വിജയാരവം 2025 നടത്തി
