പുന്നയൂർക്കുളം രാമരാജ സ്കൂളിൽ ‘സ്നേഹക്കൂട്’ സഹവാസ ക്യാമ്പ്   സംഘടിപ്പിച്ചു

പുന്നയൂർക്കുളം: വിദ്യാർത്ഥികളിൽ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മൂല്യങ്ങൾ വളർത്തുന്നതിനായി പുന്നയൂർക്കുളം രാമരാജ സ്കൂളിൽ സംഘടിപ്പിച്ച ‘സ്നേഹക്കൂട്’ സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ അബൂബക്കർ കുന്നംകാട്ടയിൽ നിർവ്വഹിച്ചു.പ്രധാന അധ്യാപകൻ രാജീവ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷിഹാബുദ്ധീൻമാസ്റ്റർ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.പക്ഷി നിരീക്ഷകൻ സേതുമാധവന്റെ നേതൃത്വത്തിൽ പെരിയമ്പലം ബീച്ച് സന്ദർശിച്ചതും വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കിയതും കുരുന്നുകൾക്ക് കൗതുകമായി. ശാന്തി നയിച്ച യോഗ സെഷനും ഷാജി  വടക്കേകാട് അവതരിപ്പിച്ച മാജിക് ഷോയും ക്യാമ്പിന് ആവേശം പകർന്നു. അദ്ധ്യാപിക ബേബി വെയിസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമ്മാണത്തിൽ ക്ലാസ് നയിച്ചു. അധ്യാപകൻ ഷിഹാബുദ്ധീൻ മോട്ടിവേഷൻ ക്ലാസെടുത്തു.പ്രശസ്ത ചിത്രകാരൻ ഗിരീഷ് ഭട്ടതിരിപ്പാട് ചിത്രരചനാ ക്ലാസ് നയിച്ചു.പ്രകൃതിയെ അടുത്തറിയാനും പക്ഷിനിരീക്ഷണത്തിനായും ഉപ്പുങ്ങൾ കോൾ പടവിലേക്കുള്ള യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ സാഹിത്യകാരി മാധവികുട്ടിയുടെ സ്മരണകൾ ഉറങ്ങുന്ന പുന്നയൂർക്കുളത്തെ സ്മാരക മന്ദിരവും, മാതൃ മന്ദിരവും സന്ദർശിച്ചു. കമലാ സുരയ്യ സ്മാരക മന്ദിരത്തിൽ വെച്ച് നടത്തിയ സാഹിത്യ സദസ്സിൽ എഴുത്തുകാരി ഷീജ ദിനേശ് പങ്കെടുത്തു.ക്യാമ്പ്‌ ഫയർ ഉണ്ടായി.
പഠനത്തിനപ്പുറം പ്രായോഗികമായ അറിവുകളും വിനോദങ്ങളും കോർത്തിണക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്ത കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *