വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ വായന ദിനം ആചരിച്ചു

വടക്കേക്കാട്:വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ വായന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന വായന വാരത്തിൻ്റെ ഉദ്ഘാടനം മുൻ ഹെഡ്മിസ്ട്രസ്സ് സി.സി വേറോനിക്ക നിർവ്വഹിച്ചു. വിദ്യാർത്ഥികളായ ജെറെമി , ജോയൽ എന്നിവർ കൊണ്ടുവന്ന ബിഗ് ബുക്ക് മാതൃക ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഹെഡ്മാസ്റ്റർ ജിയോ ജോർജ്. പി.എൻ  പണിക്കർ അനുസ്മരണം നടത്തുകയും, വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വായനാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും പുസ്തക പ്രദർശനവും ഒരുക്കിയിരുന്നു. ഒന്നാം ക്ലാസ്സുകാരി വൈമികയും, സഹോദരി വിദ്വികയും കൊണ്ടുവന്ന അക്ഷര മിഠായികൾ കൗതുകമുണർത്തുന്നതായിരുന്നു.വായന മത്സരം,ക്വിസ്മത്സരം എന്നിവ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.വായന ദിനത്തിൽ കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് സമ്മാനിച്ച പുസ്തകങ്ങൾ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.വായന ദിന പരിപാടികൾക്ക് അധ്യാപകരായ എ. എ.സിസി,വിൻസി ജോസ് വി , ഫ്ലെമി സി പ്രസാദ്,എൻ.ജോളി ജോസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *