ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമ തൂങ്ങി മരിച്ച നിലയിൽ

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ  മുരളി(49)യെയാണ് ഇന്ന് രാവിലെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *