കുന്നംകുളം:സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ കവിയരങ്ങു നടത്തി.വത്സൻ പറന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
കവി ബി.കെ. ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. പു.ക.സ സ്റ്റേറ്റ് സെക്രട്ടറി സി.രാവുണ്ണി ഉദ്ഘാടനം ചെയ്തു.കവികളായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ലതാവർമ,ബിലു.സി. നാരായണൻ, ഡോ.ബിജു ബാലകൃഷ്ണൻ,സുബ്രഹ്മണ്യൻ എടപ്പാൾ,ശിവൻ കടവല്ലൂർ, സിന്ധു ഭദ്ര, ഗുരുവായൂർ കൃഷ്ണൻ കുട്ടി,മാധവി ടീച്ചർ, മുരളി വിരുത്തറയിൽ എന്നിവർ കവിതകൾ ആലപിച്ചു.ടി. കെ വാസു, സുഭാഷ്. പി. തങ്കൻ, Dr ജിജി പോൾ എന്നിവർ പ്രസംഗിച്ചു.സിന്ധു ഭദ്ര രചിച്ച ജീരക മിഠായി എന്ന കവിത സമാഹാരം സി. രാവുണ്ണി, എങ്ങണ്ടിയൂർ ചന്ദ്രശേഖരന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
സിപിഎം ജില്ലാസമ്മേളനം; കവിയരങ്ങു നടത്തി
