ഗുരുവായൂർ :നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ജയിലിലടച്ചു.മണത്തല ഏറൻപുരക്കൽ വീട്ടിൽ സൗരവ് (24)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ട്യൻ ഐ എ എസ് ആണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ )നിയമ പ്രകാരം സൗരവിനെ കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്. ഗുരുവായൂർ ,ടെംപിൾ ,പേരാമംഗലം ,ചാവക്കാട്,തൃശൂർ വെസ്റ്റ് ,കുന്നംകുളം ,തിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തൽ ,ദേഹോപദ്രവം ഏൽപ്പിക്കൽ ,കവർച്ച ,മോഷണം ,വഞ്ചന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സൗരവ് . പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ സി .പ്രേമാനന്ദകൃഷ്ണൻ ,സബ്ബ് ഇൻസ്പെക്ടർമാരായ അനന്ദു ,ശ്രീകൃഷ്ണകുമാർ ,സിവിൽ പോലീസ് ഓഫീസർ വിനീത് എന്നിവരാണുണ്ടായത്
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം ജയിലിലടച്ചു
