വടക്കേകാട്:നായരങ്ങാടി സെന്ററിൽ സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരി മൂന്നാംകല്ല് കല്ലൂർ സ്വദേശിനി പാറയിൽ വീട്ടിൽ ഷെക്കീല(40) ക്കാണ് പരിക്കേറ്റത്.ഇവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
