അഞ്ഞൂർ അങ്ങാടിയിൽ വാട്ടർ ടാങ്ക് നിലം പൊത്തി; ഒഴിവായത് വൻ അപകടം

വടക്കേക്കാട് :അഞ്ഞൂർ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക്
കെട്ടിടം നിലം പൊത്തി. ഒഴിവായത് വൻ അപകടം. അഞ്ഞൂർകുന്നംകുളം റോഡരികിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്.രാത്രിയായതിനാലാണ് അപകടം ഒഴിവായത്. സമീപത്ത് കടകളും സ്ഥിതി ചെയ്യുന്നുണ്ട്.അര നൂറ്റാണ്ടിലധികം പഴക്കം മുണ്ട് ഈ വാട്ടർ ടാങ്കിന്. രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ടാങ്ക് തകർന്ന് വീണതെന്ന് പ്രദേശവാസികൾ പറയുന്നു. കിണറും മോട്ടോർ പമ്പുസെറ്റും വാട്ടർ ടാങ്ക് അടക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ച വാട്ടർ ടാങ്ക് അധികൃതരുടെ അനാസ്ഥ മൂലം പതിറ്റാണ്ടുകളായി പ്രവർത്തിക്കാതെ കിടക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *