കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ആൽത്തറ സ്വദേശിനിക്ക് പരിക്ക്

കുന്നംകുളം:പുതിയ ബസ് സ്റ്റാൻഡിൽ പുറത്തേക്ക് ഇറങ്ങേണ്ട വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ച സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് പരിക്ക്. ആൽത്തറ സ്വദേശിനി 24 വയസ്സുള്ള ആദിത്യക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് തെറ്റായ ദിശയിൽ വന്ന് യുവതിയെ ഇടിച്ചത്. പരിക്കേറ്റ യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കുന്നംകുളം മുൻസിപ്പാലിറ്റിക്ക് സമീപത്തെ വൺവേയിലും ഈ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് അപകടം നടന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *