കൊച്ചന്നൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കാനയിലേക്ക് മറിഞ്ഞ് കൊച്ചന്നൂർ സ്വദേശിക്ക് പരിക്ക്

വടക്കേക്കാട്: കൊച്ചന്നൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കാനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊച്ചന്നൂർ സ്വദേശി പണ്ടാരപ്പറമ്പിൽ  സുബിൻ (38)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.വട്ടംപാടം ഭാഗത്തുനിന്നും കൊച്ചിനൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പാതയോരത്തെ മതിലിൽ ഇടിച്ചതിനുശേഷം കാനയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തെ തുടർന്ന് സ്കൂട്ടർ പൂർണ്ണമായും കാനയിൽ അകപ്പെട്ടു. പരിക്കേറ്റ യുവാവിനെ വടുതല ഡോള ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *