കൊടമന നാരായണൻ നായർ അനുസ്മരണം

വടക്കേക്കാട്:സ്വാതന്ത്ര്യ സമര സേനാനിയും ,കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, വടക്കേക്കാട് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന കൊടമന നാരായണൻ നായർ 48-ാം അനുസ്മരണം നടത്തി.എൻ കെ മണി കൊടിയുയർത്തി
പുഷ്പാർച്ചനയോടെ അനുസ്മരണ സമ്മേളനത്തിന് തുടക്കം കുറിച്ചു.വൈകുന്നേരം കൊടമന സ്മാരക വായനശാലയിൽ കമ്യൂണിസ്റ്റ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്  പാർട്ടി 100-ാം വാർഷീക സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഗുരുവായൂർ മണ്ഡലം സെക്രട്ടറി കെ.എം ഉണ്ണികൃഷ്ണൻ കൊടമന അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം ഹനീഫ കൊച്ചനൂർ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീത രാജൻ, കെ.കെ ജ്യോതിരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കലോത്സവ വിജയികളായ കെ.വി കാശിനാഥൻ,അനാമിക, ഷേഹമെഹറിൻ,മുഹമ്മദ് ജലാലുദ്ധീൻ, മുഹമ്മദ് അമീൻ, അലൈന സുരേഷ്, തൈക്കോണ്ട സംസ്ഥാന  ജേതാവ് അലീഷ്ബ ബിജു എന്നിവരെ ആദരിച്ചു.
സി പി ഐ ലേക്കൽ സെക്രട്ടി വി. എം മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി ഭാസ്കരൻ സ്വാഗതവും കെ.വി ജിതേഷ് നന്ദിയും പറഞ്ഞു മുഹമ്മദ്കുട്ടി ,ജിയോ, ബിജുകണ്ടംബുള്ളി,സുധീഷ് അമരായിൽ, അഷറഫ് വടക്കേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *