ഏഴ് മാസം പിന്നിടുന്നു;
ഉദ്ഘാടനം നടത്തിയ വടക്കേക്കാട് മത്സ്യ മാര്‍ക്കറ്റിന്റെ നിർമ്മാണം പാതി വഴിയിൽ

വടക്കേക്കാട്:വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ നായരങ്ങാടി മത്സ്യ മാർക്കറ്റിൻ്റെ നിർമാണം പാതിവഴിയിൽ നിലച്ചു.നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ മത്സ്യ വ്യാപാരികൾ നിർദിഷ്ട കെട്ടിടത്തിനു സമീപത്തെ അണ്ടിക്കോട്ട് കടവ് റോഡരികിലാണ് വിൽപന നടത്തുന്നത്. പഴയ മാർക്കറ്റ് കെട്ടിടം പെളിക്കുന്നതിനെ തുടർന്നാണ് 2 വർഷം മുൻപ് മാർക്കറ്റ് റോഡരികിലേക്ക് മാറ്റിയത്.ഇത് വഴിയാത്രക്കാർക്കു ദുരിതമായിരിക്കുകയാണ്. ഇടുങ്ങിയ റോഡിൽ കച്ചവടം നടത്തുന്നതു ഗതാഗത കുരുക്കിനും തിരക്കിനും കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
കഴിഞ്ഞ മേയ് 29 നു ടി.എന്‍. പ്രതാപന്‍ എം പിയാണ് മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 20 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
.മാർക്കറ്റിൽ സ്ഥാപിച്ച പോര്‍ട്ടബിള്‍ ശുചി മുറിയും അടഞ്ഞു കിടക്കുകയാണ്.ശിലാ ഫലകത്തിലുള്ള ടേക്ക് എ ബ്രേക്കും എങ്ങുമെത്തിയില്ല.ഉദ്ഘാടനം കഴിഞ്ഞു ഏഴ് മാസമായിട്ടും നായരങ്ങാടി മത്സ്യ മാര്‍ക്കറ്റിൻ്റെ പണി പൂർത്തീകരിക്കാത്തതിൽ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നുണ്ട്.മുന്‍ ഭരണസമിതിയുടെ രണ്ടര വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന സമയത്താണ് മാർക്കറ്റിൻ്റെ ഉദ്ഘാടനം നടത്തിയത്.നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പേ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം നടത്തിയതിനെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *