യുവതിയെ ബലാത്സംഗം ചെയ്ത പൂജാരിക്ക് തടവും പിഴയും ശിക്ഷ

കുന്നംകുളം: ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പൂജാരിക്ക്  22 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂർ സ്വദേശി പൂന്തോട്ടിൽ വീട്ടിൽ സന്തോഷ് (34) നെ യാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്.ലിഷ  കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *