എൽഡിഎഫ് ഹരിത കർമ്മസേനയെ കളങ്കിതമാക്കുന്നു:അഡ്വ. നിവേദിത

ഗുരുവായൂർ: എൽഡിഎഫ് നടത്തുന്ന യാത്രയിൽ ഹരിത കർമ്മ സേനാംഗങ്ങളെ യൂണിഫോമിൽ പങ്കെടുപ്പിച്ച നടപടി പ്രതിഷേധാർഹം.
ഇത് ഇടതുപക്ഷ സർക്കാറിന്റെ എല്ലാ സംവിധാനങ്ങളും രാഷ്ട്രീയവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമാണെന്നും ഇത് ജനം അംഗീകരിക്കില്ലെന്നും ബി ജെ പി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത.കേന്ദ്ര പദ്ധതികളിൽ ഏറെ ശ്രദ്ധയാകർഷിച്ച സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്. ഇവർ കേരളത്തിന്റെ ശുചിത്വം ഉറപ്പാക്കുന്ന നിരവധിയായ രാഷ്ട്രീയ ഭേദം ഇല്ലാതെയുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തേണ്ട സേനയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ  ശിഥിലമായതുകൊണ്ടാണ്  വികസന യാത്ര പോലെ വളരെ കൊട്ടിഘോഷിച്ചു നടത്തുന്ന പരിപാടികളിൽ പോലും ആളെ കിട്ടാനില്ല എന്ന അവസ്ഥയിലേക്ക് ഇടത്പക്ഷം എത്തിയിട്ടുള്ളത്.  ഹരിത കർമ്മ സേനയുടെ ഉദ്ദേശലക്ഷ്യങ്ങളെ മറന്നു കൊണ്ട് അവരെ രാഷ്ട്രീയ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും സ്ഥലം എംഎൽഎയും ഹരിത കർമ്മ സേനയെ താഴ്ത്തി കെട്ടുകയാണ് ചെയ്യുന്നത്. ഹരിതകർമ്മ സേനയുടെ നിഷ്പക്ഷ നിലപാടുകളും കരുത്തും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ച ഇടതുപക്ഷ നയം തിരുത്തേണ്ടതാണ്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് അത്തരം കൂട്ടായ്മകളെ പോലും നശിപ്പിക്കുന്ന ഇടതുപക്ഷ നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി ജനം രംഗത്തിറങ്ങി കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കി അത് തിരുത്താൻ എൽഡിഎഫ് തയ്യാറാവണമെന്ന് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചു കൂടുതൽ വാർത്തകൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *