വടക്കേക്കാട്:പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും ,90 ,500 രൂപ പിഴയും.വടക്കേക്കാട് സ്വദേശി
കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്,ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻവരികയുംചെയ്തു.ഇതേതുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്താൽ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം ചെയ്തതിനെ തുടർന്ന് വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്. ഇയാളുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ട്.കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത് സി ഐ അമൃതരംഗൻ, എസ് ഐ ആനന്ദ് ,എ സി പി,കെ.ജി സുരേഷ് എന്നിവരാണ്.കുറ്റപത്രം സമർപ്പിച്ചത് ഡിവൈ എസ്പി സുന്ദരൻ.പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.എസ് ബിനോയ് ഹാജരായി.പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് എസ് ഐ, എം ഗീതയും പ്രവർത്തിച്ചു.
വടക്കേക്കാട് പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് 22 വർഷം കഠിനതടവും 90500 രൂപ പിഴയും
