മരത്തംകോട്: അമ്പലംപള്ളിക്ക് സമീപം കുഴൽക്കിണർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. ഇഞ്ചിക്കുന്ന് സ്വദേശി കരുവാങ്ങാത്തിൽവീട്ടിൽ അജിത്ത് (30)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അജിത്തിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരത്തംകോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
