ചാലിശേരിയിൽ പൊതുജനത്തിനുംകർഷകർക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

ചാലിശേരി: പഞ്ചായത്തിലെ പൊതു ജനത്തിനും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.കൃഷിനാശം വർദ്ധിച്ചതോടെയാണ് കർഷകർ കാട്ടുപന്നികളെ പിടികൂടുവാൻ അധികാരികളുടെ സഹായം തേടിയത്. ശനിയാഴ്ച  ആദ്യഘട്ടമെന്ന നിലയിൽ  മൂന്നാം വാർഡ് കിഴക്കെ പട്ടിശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സ്വദേശി വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് കാട്ടുപന്നികളെ പിടികൂടിയത്.പ്രത്യേകം പരിശീലനം നേടിയ അഞ്ച് നായ്ക്കൾ മണം പിടിച്ചെടുത്ത്  പന്നികളെ വേട്ടക്കാർക്ക് മുന്നിലേക്ക് ഓടിക്കും തുടർന്നാണ് വേട്ടക്കാർ ആറോളം കാട്ടുപന്നികളെ വെടിവെച്ചത്. കൊന്ന പന്നികളെ അതേ വാർഡിൽ തന്നെ നിയമാനുസൃതമായിസംസ്കരിച്ചു.ഇതിനായി   കാൽലക്ഷത്തോളം രൂപ കർഷകർ പിരിച്ചെടുത്താണ് വേട്ടക്കാർക്ക്  നൽകിയത്.ചാലിശേരിപഞ്ചായത്തും കൃഷിഭവനും കർഷകർക്ക് പിൻതുണ നൽകി. രണ്ടാഘട്ടത്തിൽ പതിനൊന്നാം വാർഡിലെ പാടശേഖര സമിതി അംഗങ്ങൾ പന്നികളെ പിടികൂടാനുള്ള  ഒരുക്കത്തിലാണ് .ചാലിശേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ ഉൾപ്പെടെജനങ്ങൾക്കും ,

കർഷകർക്കും കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. പലർക്കും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.രണ്ട് വർഷം മുമ്പ് കാട്ടുപന്നികളുടെ  രൂക്ഷമായ ആക്രമണം തടയാൻ  സർക്കാർ പഞ്ചായത്ത് പ്രസിഡൻറുമാർക്ക് നൽകിയ അധികാര ഉത്തരവ് മെയ്മാസം വരെ നീട്ടി നൽകിയിട്ടുണ്ട്.അതേസമയം ലോകസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പന്നിവേട്ട നടത്താൻ പ്രയാസം വരുമെന്ന ആശങ്കയിലാണ് കർഷകർ .സംഭവസ്ഥലത്ത്  പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. സന്ധ്യ,വൈസ് പ്രസിഡൻ്റ്സാഹിറകാദർ ,പഞ്ചായത്തംഗങ്ങളായഹുസൈൻപുളി യഞ്ഞാലിൽ,നിഷഅജിത് കുമാർ,റംലവീരാൻകുട്ടി,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി,കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ,കൃഷി അസിസ്റ്റൻ്റ് പി.ലിംലി എന്നിവരും സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *