കുന്നംകുളത്ത് പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം ഞമനേങ്ങാട് സ്വദേശിക്ക് ഗുരുതര പരുക്ക്

കുന്നംകുളം:കുന്നംകുളം ബഥനി കോൺവെൻ്റിന് സമീപം പിക്കപ്പ് വാനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഞമനേങ്ങാട് സ്വദേശിക്ക് ഗുരുതര പരുക്ക്.തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഞമനേങ്ങാട് സ്വദേശി തച്ചിൽ മണികണ്ഠൻ (40) നെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി 1.30 ഓടെയാണ് അപകടം. കുന്നംകുളം -തൃശൂർ സംസ്ഥാന പാത ബഥനി കോൺവെന്റിന് സമീപം കുന്നംകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മണികണ്ഠൻ ഓടിച്ചിരുന്ന പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *