കുന്നംകുളം: മോഡൽ ബോയ്സ് സ്കൂളിൽ വെച്ചു നടന്ന ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 42 പോയിന്റുമായി ഓവറോൾ ചാമ്പ്യൻമാരായി ബഥനി സെന്റ്. ജോൺസ് സ്കൂൾ.6 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നിവയിൽ ഒന്നാംസ്ഥാനത്തോടെ ഗോൾഡ് മെഡലും സബ് ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ് എന്നിവയിൽ രണ്ടാം സ്ഥാനത്തോടെ സിൽവർ മെഡലും കുട്ടികൾ കരസ്ഥമാക്കി.
കുന്നംകുളം ഉപജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഓവറോൾ ചാമ്പ്യൻമാരായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ
