കുന്നംകുളം: ഇടത് കോട്ടയായ കടവല്ലൂർ പഞ്ചായത്തിൽ നിന്ന് സി.പി.എം, കോൺഗ്രസ്സ് പ്രവർത്തകരായ 26 പേർ ബി.ഡി.ജെ.എസ്സിൽ അംഗത്വമെടുത്തു. ഇന്ന് കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ബി ഡി ജെ എസ്സ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് 26 പേർ കോൺഗ്രസ്സ്, സി പി എം ബന്ധം ഉപേക്ഷിച്ച് ബി ഡി ജെ എസ്സിൽ അംഗത്വം സ്വീകരിച്ചത്.ബി ഡി ജെ എസ് നോർത്ത് ജില്ലാ പ്രസിഡന്റും എൻ ഡി എ കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ കെ ആർ രജിൽ 26 പേർക്കും അംഗത്വം നൽകി ഷാൾ അണിയിച്ച് സ്വീകരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാലക്കുടി, മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, ജനറൽ സെക്രട്ടറി ദിനേഷ് പെരുമ്പിലാവ്, ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു
ഇടത് കോട്ടയായ കടവല്ലൂരിൽ നിന്ന് 26 പേർ ബി ഡി ജെ എസ്സിലേക്ക്
