പുന്നയൂർക്കുളം:
മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍
കുമാരന്‍പടി ബീച്ച് റോഡ് പുതുപറമ്പില്‍ മുസ്തഫ (35) യെ അക്രമിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ.
അണ്ടത്തോട് മേത്തി വീട്ടില്‍ ഇഖ്ബാല്‍ (34) നെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അറസ്റ്റ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.ചൊവ്വാഴ്ച ഉച്ചക്ക് ബൈക്കില്‍ പോകുന്നതിനിടെ അണ്ടത്തോട് സെന്ററില്‍ ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ മുസ്തഫ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം ഇഖ്ബാലിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുസ്തഫക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മുസ്‌ലീം ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിൽ
