ഗുരുവായൂർ ദേവസ്വത്തിൽ എൽ ഡി ക്ലർക്കുമാരുടെ 10 താൽക്കാലിക ഒഴിവ്

ഗുരുവായൂർ:ദേവസ്വത്തിൽ എൽ ഡി ക്ലർക്ക് തസ്‌തികയിലേക്ക് 179 ദിവസത്തേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ദേവസ്വം കാര്യാലയത്തിൽ നിന്നും
26.06.2026 മുതൽ ലഭിക്കും. 59 രൂപയാണ് വില. 3.7.2026 വരെ അപേക്ഷിക്കാം.എൽഡി ക്ലാർക്ക് – ഒഴിവുകളുടെ എണ്ണം –
10പ്രായപരിധി -18-36 മധ്യേ1.1.2026 ന് 18 നും 36 നും മദ്ധ്യേ. പ്ലസ് ടു ജയം, കമ്പ്യൂട്ടർ പരിജ്ഞാനം.അപേക്ഷാ ഫോറം 26.06.2026 മുതൽ 3.7.2026 കൂടി 3 മണി വരെ ലഭിക്കും. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഒപ്പു വെയ്ക്കുന്ന ഗവൺമെൻറ് ഡോക്‌ടറുടെ യോഗ്യത, രജി.നമ്പർ, സിൽ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തിയതി (six months from the date of notification) എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. മേൽ വിഭാഗത്തിലെ അപേക്ഷകരായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ ത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാ ഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) (six months from the date of notification) എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 08.07.2026 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിച്ചി രിക്കേണ്ടതാണ്.

    ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും രേഖകളില്ലാത്തതും അപൂർണ്ണവും അവ്യക്തവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് ഒരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം.

    Leave a Reply

    Your email address will not be published. Required fields are marked *