കുന്നംകുളം കസ്റ്റഡി മർദ്ദനം; എസ്ഐ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം:കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട എസ്ഐ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ.യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ പെട്ട എസ്ഐ നൂഹ്മാൻ, പൊലീസുകാരായ സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *