ലോക ആരോഗ്ര ദിനാഘോഷം

വടക്കേക്കാട് :ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വടക്കേക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച് നടന്ന ദിനാഘോഷം ഏറെ ശ്രദ്ധേയമായി. ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ്  രാജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒട്ടേറെ രോഗികളും കൂട്ടിരിപ്പുകാരും, കുട്ടികളും, ജീവനക്കാരും പങ്കെടുത്തു. ആരോഗ്യപരമായ ജീവിത സന്ദേശത്തിനായി മെഴുകുതിരികൾ കത്തിച്ചായിരുന്നു ദിനാഘോഷം. ആശുപത്രി സന്ദർശിച്ച രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും മെഴുകുതിരി കത്തിച്ചതോടെ ദിനാചരണം ദീപാലകൃതമായി. ചടങ്ങിൽ ലോകാരോഗ്യദിന സന്ദേശവും. ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനവും എല്ലാവരും ഒത്തൊരുമിച്ചു ആലപിച്ചു. ദിനാചരണത്തിനു മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ നിതാ ടി ജി, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ പി ജി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  സുജിത്ത് കെ എന്നിവർ നേതൃത്വം നൽകി. ആരോഗ്യപരമായ തുടക്കം പ്രതീക്ഷാ നിർഭരമായ ഭാവി എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം

Leave a Reply

Your email address will not be published. Required fields are marked *