ഗുരുവായൂരിൽ ഏപ്രിൽ 12 മുതൽ 20 വരെ ദർശന നിയന്ത്രണം

ഗുരുവായൂർ:വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത്  കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15,16,19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ, വി ഐ പി ദർശന നിയന്ത്രണം ബാധകമാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ ഏപ്രിൽ 12 മുതൽ 20 വരെ തുടർച്ചയായ ദിവസങ്ങളിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് ക്ഷേത്രത്തിൽ  നിയന്ത്രണം വരും.

Leave a Reply

Your email address will not be published. Required fields are marked *