ചാലിശ്ശേരി:ഒമ്പതര കിലോഗ്രം കഞ്ചാവുമായി തൃത്താല സ്വദേശികളായ രണ്ട് പേർ പാലക്കാട് പോലീസിന്റെ പിടിയിലായി.തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ആഷിക്(28),തൃത്താല തച്ചറാംകുന്ന് സ്വദേശി മനോജ് (30) എന്നിവരാണ് പിടിയിലായത്.പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ,പാലക്കാട് ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് അന്വേഷണ സംഘം വെച്ച് 9.5 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്.വിശാഖപട്ടണത്ത് നിന്നാണ് സംഘം ട്രൈയിൻ മാർഗ്ഗം വിൽപനക്കായി കഞ്ചാവ് എത്തിച്ചത്.പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. അശ്വതി ജിജി ഐപിഎസ്,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹാരിസിൻ്റെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും ,സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.
ഒമ്പതര കിലോഗ്രം കഞ്ചാവുമായി തൃത്താല സ്വദേശികളായ രണ്ട് പേർ പാലക്കാട് പോലീസിന്റെ പിടിയിൽ
