പുന്നയൂർക്കുളം:ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നൈനി,കടിക്കാട് എന്നീ പ്രദേശങ്ങളിൽ അക്രമങ്ങൾ നടക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ അഞ്ച് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു.ഇതുമായി ബന്ധപ്പെട്ട് 100 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർസെൽ അന്വേഷണം നടത്തിവരുകയാണന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റു ഉണ്ടാകുമെന്നും ഇത്തരത്തിലുളള സന്ദേശങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ശേഷം മാത്രമേ പ്രചരിപ്പിക്കാവൂ എന്നും , വ്യാജ പ്രചരണ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വടക്കേക്കാട് എസ് എച്ച് ഒ ആർ.ബിനു അറിയിച്ചു.
സോഷ്യൽമീഡിയ വഴി വ്യാജ പ്രചരണം; വടക്കേക്കാട് അഞ്ച് പേർ അറസ്റ്റിൽ
