വന്നേരിനാട് എന്ന പുസ്തകം പുന്നയൂർ പഞ്ചായത്ത് ലൈബ്രറിയിലേക്ക് കൈമാറി

പുന്നയൂർ:ഇന്ത്യയിലെ തന്നെ അപൂർവ്വ ചരിത്ര പാത സൃഷ്ടിച്ചെടുത്തിരുന്ന വന്നേരി നാടിനെക്കുറിച്ച് രചിക്കപ്പെട്ട വന്നേരിനാട് എന്ന പുസ്തകം പുന്നയൂർ പഞ്ചായത്ത് ലൈബ്രറിയിലേക്ക് കൈമാറി
വന്നേരിനാട് കോഓർഡിനേറ്റിങ്ങ് കമ്മറ്റി കൺവീനർ ഡോ.രാജേഷ് കൃഷ്ണനിൽ നിന്ന് പുസ്തകം  പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഏറ്റുവാങ്ങി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ വിശ്വനാഥൻ അധ്യക്ഷനായി.പഞ്ചായത്ത് സെക്രട്ടറി എം പി ഷീജ, ലൈബ്രറിയൻ രമണിഷണ്മുഖൻ തുടങ്ങിയവർ പങ്കെടുത്തു
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലംഗം വി.സമീർ സ്വാഗതവും,അഡ്വ ബോബി കുഞ്ഞു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *