ചമ്മന്നൂരിൽ വയോധികൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം:ചമ്മന്നൂർ കടപ്പായിയിൽ വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചമ്മന്നൂർ കടപ്പായി സ്വദേശി താഴത്തയിൽ വീട്ടിൽ ചക്കന്റെ  മകൻ രാധാകൃഷ്ണൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഏറെക്കാലമായി യൂണിയൻ തൊഴിലാളിയാണ് മരിച്ച രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *