കൊമ്പൻ വലിയ പുരക്കൽ സൂര്യൻ ചരിഞ്ഞു

കുന്നംകുളം:കുന്നംകുളത്തുകാരുടെ സ്വന്തം കൊമ്പൻ വലിയപുരക്കൽ സൂര്യൻ ചരിഞ്ഞു .പലവിധ അസുഖങ്ങളാൽ ആന കുറച്ചു ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കൂട്ടുപാതയിലെ ആനത്തറിയിൽ വച്ച് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ആന ചരിഞ്ഞത്. വലിയ പുരക്കൽ ആന തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്ന് ചരിഞ്ഞത്. വലിയപുരക്കൽ ആര്യനന്ദൻ ഏഴുമാസം മുൻപ് ചരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു. ഇതോടെ വലിയപുരക്കൽ ആനത്തറവാട്ടിൽ ആന ഇല്ലാതായി – സൂര്യന് 70 വയസ്സോളം പ്രായമുണ്ട്. മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു വലിയപുരക്കൽ സൂര്യൻ

Leave a Reply

Your email address will not be published. Required fields are marked *