പുന്നയൂർ :മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന “ചങ്ങാതിക്ക് ഒരു തൈ” പഞ്ചായത്ത് തല ഉദ്ഘാടനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ രാജി പദ്ധതി വിശദീകരണം നടത്തി. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നതാണ് പദ്ധതി.പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വിദ്യാർത്ഥികളിൽ സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾ കൊണ്ടുവന്ന തൈകൾ ചടങ്ങിൽ പരസ്പരം കൈമാറി.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ റസിയ ഫിറോസ്,മദർ പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്,പി.ടി.എ വൈസ് പ്രസിഡന്റ് വി.എച്ച് റബിയത്ത് എന്നിവർ സംസാരിച്ചു. അധ്യാപകരായ ബിന്ദു,ഹരീഷ്,
ഷുഹൈബ് ആനന്തഘോഷ്,റഫീൽ എന്നിവർ നേതൃത്വം നൽകി.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും മുഹമ്മദ് ഫാസിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
“ചങ്ങാതിക്ക് ഒരു തൈ”പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
