ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ പരിഹാര കർമ്മങ്ങളും ഭാഗവത പാരായണവും

വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാര കർമ്മങ്ങളും ഭാഗവത പാരായണവും തുടങ്ങി. ശനിയാഴ്ച സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ മന നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ഭാഗവത പാരായണം ശനിയാഴ്ച സമാപിക്കും.ഇന്ന് രാവിലെ  ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന് കൃച്ഛദാനവും പ്രായശ്ചിത്തവും വച്ച് നമസ്ക്കാരവും നടന്നു.വൈകീട്ട് നടക്കുന്ന പരിഹാര കർമ്മങ്ങൾക്ക്
ആചാര്യൻ കാരയ്ക്കാട് ബ്രഹ്മദത്തൻ നമ്പൂതിരി നേതൃത്വം നൽകും.ബുധനാഴ്ച രാവിലെ  മുതൽ വെളളിയാഴ്ച രാവിലെ വരെ നടക്കുന്ന ഋഗ്വേദമുറ ജപത്തിന് മഠത്തിൽ മുണ്ടയൂർ മന ദിവാകരൻ നമ്പൂതിരി, യജുർവേദ മുറജപത്തിന് അണിമംഗലം വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ആചാര്യൻമാരാകും.വിവിധ ദിവസങ്ങളിൽ തില ഹോമം, ദ്വാദശ നാമം,കാലു കഴുകിച്ചൂട്ടും,വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, മഹാമൃത്യുഞ്ജയഹോമം, സായൂജ്യപൂജ,ഭഗവത് സേവ തുടങ്ങിയവയുണ്ടാകും.
ചടങ്ങുകൾക്ക് ക്ഷേത്ര സമിതി പ്രവർത്തകർ നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *