ജീവൻ രക്ഷാ ബോധവൽകരണ ക്ലാസ് നടത്തി

വടക്കേക്കാട്: ഗ്രാമപഞ്ചായത്ത് കൊമ്പന്തറ പതിനാലാം വാർഡിലെ കാരുണ്യം, പ്രമത, നന്മ,പുനർജ്ജനി എന്നീ കുടുംബശ്രീ യൂണിറ്റിൽ ജീവൻ രക്ഷാ ബോധവൽകരണ ക്ലാസ് നടത്തി.കമ്മ്യൂണിറ്റി കൗൺസിലർ ഭാഗ്യലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
കുന്നംകുളം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഒഫീസർ വിജയ് കൃഷ്ണയുടെ നേതൃത്വത്തിൽ സീനിയർ എഫ് ആർ ഒ രവീന്ദ്രൻ, എഫ് ആർ ഒ ടോണി ജോസ്, എന്നിവർ ക്ലാസ് എടുത്തു.
സിവിൽ ഡിഫൻസ് അംഗങ്ങളായ സജീഷ്,മീന സഹദേവൻ, സുനിൽ,റിജീഷ് തുടങ്ങിയവർ പങ്കെടുത്തു നിഷബിനോജ് സ്വാഗതവും, ജെംഷീല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *